അർച്ചന
തൃശൂർ: ഗർഭിണിയായ യുവതിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വരന്തപ്പിള്ളി മാട്ടുമല മാക്കോത്തുവീട്ടിൽ ഷാരോണിന്‍റെ ഭാര്യ അർച്ചന (20) ആണ് മരിച്ചത്. ഭർതൃ വീടിന് പിന്നിലെ കാനയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. വീട്ടിനുള്ളില്‍വച്ച് തീകൊളുത്തിയ അര്‍ച്ചന, ദേഹമാസകലം തീപടര്‍ന്നതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത് അർച്ചന മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം.
മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് വീട്ടുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തിയ ശേഷമാകും പോസ്റ്റുമോർട്ടം.