തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; രാജ്യത്ത് 22 ഇടങ്ങളിൽ സിബിഐ റെയ്ഡ്

 

file image

Kerala

തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; രാജ്യത്ത് 22 ഇടങ്ങളിൽ സിബിഐ റെയ്ഡ്

മൂന്ന് ദിവസം കൊണ്ടാണ് തൃശൂർ സ്വദേശിയുടെ ഒന്നര കോടി രൂപ സംഘം തട്ടിയത്

Namitha Mohanan

തിരുവനന്തപുരം: വെർച്വൽ അറസ്‌റ്റിലൂടെ തൃശൂർ സ്വദേശിയിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയ കേസിൽ രാജ്യത്ത് 22 സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലാണ് നടപടി.

രാജസ്ഥാൻ, മഹാരാഷ്ട, ഒഡിശ, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. തട്ടിപ്പ് പണം പോയ അക്കൗണ്ട് ഉടമകളുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്‌ഡ്.

മൂന്ന് ദിവസം കൊണ്ടാണ് തൃശൂർ സ്വദേശിയുടെ ഒന്നര കോടി രൂപ സംഘം തട്ടിയത്. ആദ്യം തൃശൂർ സൈബർ പൊലീസാണ് അന്വേഷിച്ചത്. പിന്നീട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് നിലവിൽ കേസന്വേഷിക്കുന്നത്.

പരോളിന് കൈക്കൂലി; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

ക്രിസ്മസ് ആഘോഷം ഭീഷണിയുടെ നിഴലിൽ; അതിക്രമം നടത്തുന്ന സംഘടനകൾക്കെതിരേ നടപടി വേണമെന്ന് സിബിസിഐ

"വീടിനു മുകളിൽ ഡ്രോൺ പറത്തി സ്വകാര്യത ലംഘിച്ചു"; മാധ്യമങ്ങൾക്കെതിരേ പരാതി നൽകി ദിലീപിന്‍റെ സഹോദരി

ഉന്നാവോ കേസ്; ബിജെപി നേതാവ് കുൽദീപ് സെൻഗാറിന്‍റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു

മെഡിസെപ് പ്രീമിയം വർധിപ്പിച്ചു; പ്രീമിയം തുക 810 രൂപ