കാളികാവിലെ നരഭോജിക്കടുവ പിടിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

 
representative image
Kerala

കാളികാവിലെ നരഭോജിക്കടുവ പിടിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

പ്രദേശത്ത് അനവധി കൂടുകൾ സ്ഥാപിച്ചതിനു പുറമേ ക്യാമറകളും തെർമൽ ക്യാമറ ഡ്രോണുകളും അന്വേഷണത്തിനായി വിന്യസിച്ചിരുന്നു

മലപ്പുറം: മാസങ്ങൾ നീണ്ടു നിന്ന തെരച്ചിലിനൊടുവിൽ മലപ്പുറം കാളികാവിലെ നരഭോജിക്കടുവ പിടിയിലായി. ഞായറാഴ്ച പുലർച്ചയോടെയാണ് കരുവാരക്കുണ്ട് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. രണ്ടു മാസം മുൻപ് റബർ ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നിരുന്നു. 20 അംഗങ്ങൾ അടങ്ങുന്ന മൂന്നു സംഘങ്ങളാണ് കഴിഞ്ഞ 53 ദിവസങ്ങളായി കടുവയ്ക്കു വേണ്ടിയുള്ള തെരച്ചിലിൽ വ്യാപ‌തരായിരുന്നത്.

മേയ് 15 തോട്ടം തൊഴിലാളിയായ ഗഫൂർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് കടുവയ്ക്കു വേണ്ടിയുള്ള തെരച്ചിൽ നടത്തിയിരുന്നത്. പ്രദേശത്ത് അനവധി കൂടുകൾ സ്ഥാപിച്ചതിനു പുറമേ ക്യാമറകളും തെർമൽ ക്യാമറ ഡ്രോണുകളും അന്വേഷണത്തിനായി വിന്യസിച്ചിരുന്നു.

കുങ്കി ആനകളെ ഉപയോഗിച്ചും തെരച്ചിൽ നടത്തിയിരുന്നു. കടുവയെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ ഭീതിയിലായിരുന്നു നാട്ടുകാർ.

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ

ഇന്ത്യക്ക് എണ്ണ ആവശ്യമില്ല, റഷ്യയിൽനിന്നു വാങ്ങുന്നത് മറിച്ചു വിൽക്കാൻ: യുഎസ്

"പോസ്റ്റുകളും കമന്‍റുകളും ഡിലീറ്റ് ചെയ്യരുത്"; ഭീകരമായ സൈബർ ആക്രമണമെന്ന് ഹണി ഭാസ്കർ, പരാതി നൽകി

ഒരാൾക്ക് കൂടി അമീബിക് മ‌സ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; അസുഖ ബാധിതരുടെ എണ്ണം അഞ്ചായി

അഞ്ചരക്കോടി വിസകൾ യുഎസ് പുനപ്പരിശോധിക്കും