അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറി

 
Kerala

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 പേര്‍ക്ക് ദാരുണാന്ത്യം

മണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി ഇറക്കം ഇറങ്ങിവരുമ്പോള്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് അതിവേഗത്തില്‍ പാഞ്ഞുകയറുകയായിരുന്നു

Sarath Nath MS

കൊല്ലം: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി അടക്കം മൂന്നു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര നീലേശ്വരത്ത് ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.

ഹരിലാല്‍ (54), പാര്‍ഥിപ് (15), അജയകുമാര്‍ (45) എന്നിവരാണ് മരിച്ചത്. കുശാല്‍ (15), നവനീത് (13), ജിബിമോള്‍ (15) എന്നിവരാണ് പരുക്കേറ്റ വിദ്യാര്‍ഥികള്‍.

മണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി ഇറക്കം ഇറങ്ങിവരുമ്പോള്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് അതിവേഗത്തില്‍ പാഞ്ഞുകയറുകയായിരുന്നു. ഇതോടെ ലോറിയില്‍ ഉണ്ടായിരുന്ന മണ്ണ് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നവരുടെ ദേഹത്തേക്ക് മറിഞ്ഞു. ഇതോടെ ഇവര്‍ മണ്ണിനടിയില്‍ പെട്ടുപോവുകയായിരുന്നു. മണ്ണ് മാറ്റിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര താലൂക്ക് ആശുപത്രി, ഗോകുലം മെഡിക്കല്‍ കോളെജ് ആശുപത്രി, മെഡിസിറ്റി എന്നിവിടങ്ങളിലാണ് പരുക്കേറ്റവരെ മറ്റുള്ളവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. മണ്ണിനടിയില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ ഇടപെട്ട ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ജന്തർ മന്തർ സീസൺ 2 ഉടൻ; ചോദ്യങ്ങൾക്ക് മറുപടിയുമായി അഭിജീത് ദിപ്കെ

ബിടെക് വിദ്യാർഥികൾക്കുള്ള ഇയർബാക്ക് സംവിധാനം താൽക്കാലികമായി പിൻവലിച്ച് കെടിയു

വീട്ടിൽ നിന്നു പണം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ആരോപണം തെളിഞ്ഞതായി അന്വേഷണ സമിതി

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

ഇന്ത‍്യയ്‌ക്കെതിരേ കരുത്തുറ്റ സ്പിൻ നിരയുമായി ശ്രീലങ്ക; 16 അംഗ ടീമിനെ പ്രഖ‍്യാപിച്ചു