അടിമാലി: അടിമാലിയിൽ നിർത്തിയിട്ട ലോറി പിന്നോട്ട് ഉരുണ്ട് അപകടം. അടിമാലി കൂമ്പൻപാറക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നിർത്തിയിട്ട ടിപ്പർലോറി പിന്നോട്ട് ഉരുണ്ടു വരികയായിരുന്നു. വാഹനത്തിൽ ഡ്രൈവറുണ്ടായിരുന്നില്ല. പിന്നോട്ട് ഉരുണ്ട ടിപ്പർ ലോറി സമീപത്തെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ആളില്ലാത്തത് വൻ ദുരന്തം ഒഴിവാഴി
കൊച്ചി ധനുഷ്കോടി ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി സർവീസ് നടത്തുന്ന ടിപ്പർ ലോറിയാണ് വീടിന് മുകളിൽ പതിച്ചത്. ഹാൻഡ് ബ്രേക്ക് ലോക്ക് ആവാത്തതാണെന്നാണ് പ്രാഥമിക വിവരം. അടിമാലി ഭാഗത്തുനിന്നും വന്ന വാഹനം മഠം പടിക്ക് സമീപം എതിർ ഭാഗത്തു നിർത്തിയ ശേഷം ഹാൻഡ്‌ബ്രേക്ക് ഇട്ട് ഡ്രൈവർ ചായ കുടിക്കുവാൻ പോയി. ഈ സമയം ടിപ്പർ പിന്നോട്ടുരുണ്ട് റോഡിനു താഴെയുള്ള വീടിന് മുകളിൽ പതിക്കുകയായിരുന്നു. വീടിനു കേടുപാടുകളുണ്ട്. വാഹനം ഉയർത്തി മാറ്റുവാനുളള നടപടി സ്വീകരിച്ചു.