തൃശൂരിൽ പ്രത്യക്ഷപ്പെട്ട ചുമരെഴുത്ത് 
Kerala

സ്ഥാനാർഥി പ്രഖ്യാപനമായിട്ടില്ല; തൃശൂരിൽ ടി.എൻ. പ്രതാപനുവേണ്ടി ചുവരെഴുത്തുകൾ റെഡി

ബിജെപിയും സുരേഷ് ഗോപിയ്ക്ക് വേണ്ടി നിലവിൽ പലയിടത്തും ചുമരെഴുത്ത് നടത്തിയിട്ടുണ്ട്

തൃശൂർ: സ്ഥാനർഥി പ്രഖ്യാപനത്തിനു മുൻപ് തൃശൂരിൽ ടി.എൻ. പ്രതാപന് വേണ്ടി ചുമരെഴുത്ത്. ''പ്രതാപൻ തുടരും പ്രതാപത്തോടെ, യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണം''- എന്നാവശ്യപ്പെട്ട് വെങ്കിടങ്ങ് സെന്‍ററിലാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

ബിജെപിയും സുരേഷ് ഗോപിയ്ക്ക് വേണ്ടി നിലവിൽ പലയിടത്തും ചുമരെഴുത്ത് നടത്തിയിട്ടുണ്ട്.കൈപ്പത്തി ചിഹ്നവും ഇതിൽ വരച്ചു ചേർത്തിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയാണ് ടി.എൻ പ്രതാപൻ.

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി