ration store 
Kerala

സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി; ഈ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍

എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിൻ്റെ അടുത്ത ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു

MV Desk

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിൻ്റെ അടുത്ത ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

ഇ പോസ് യന്ത്രത്തില്‍ അടുത്ത മാസത്തെ റേഷന്‍ വിതരണം ക്രിമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനു വേണ്ടിയും റേഷന്‍ വ്യാപാരികള്‍ക്ക് കടയിലെ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സ്ഥല ക്രമീകരണങ്ങള്‍ക്കും വേണ്ടിയാണ് റേഷൻ കടകൾക്ക് സർക്കാർ അവധി നൽകാൻ തീരുമാനിച്ചത്. ഈ തീരുമാനത്തിൻ്റെ ഭാഗമായാണ് ഇന്ന് റേഷന്‍ കടകള്‍ക്ക് അവധി.

ഡിസംബറിലെ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ