Kerala

ബക്രീദ്: സംസ്ഥാനത്ത് ബുധനും വ്യാഴവും പൊതു അവധി

29ന് ​അ​വ​ധി ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കാ​ന്ത​പു​രം എ ​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍കി​യിയിരുന്നു

MV Desk

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ബുധനും വ്യാഴവും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സർക്കാർ നേരത്തെ 28നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 29 നാ​ണ് ബ​ക്രീ​ദ്. ഈ സാഹചര്യത്തിൽ നാളത്തെ അവധി നിലനിർത്തിയാണ് 29നും അവധി പ്രഖ്യാപിച്ചത്.

പെ​രു​ന്നാ​ള്‍ ദി​ന​മാ​യ 29ന് ​അ​വ​ധി ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കാ​ന്ത​പു​രം എ ​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍കി​യിയിരുന്നു. ഇത് കണക്കിലെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് 29ന് അവധി നല്കാൻ തീരുമാനമായത്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു