തിരുവല്ലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; 5 പേർക്ക് പരുക്ക്

 
Kerala

തിരുവല്ലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; 5 പേർക്ക് പരുക്ക്

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പൊലീസിന്‍റെ നിഗമനം.

നീതു ചന്ദ്രൻ

തിരുവല്ല: തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്. വ്യാഴാഴ്ച പുലർച്ചേ തിരുവല്ല തുകലശേരിയിൽ വച്ചാണ് അപകടം നടന്നത്. ചെങ്ങന്നൂർ ഭാഗത്തു നിന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റുകളും മതിലും ഇടിച്ചു തകർത്ത ശേഷം തല കീഴായി മറിയുകയായിരുന്നു.

തിരുനെൽവേലിയിലെ മാവട്ടം കൂട്ടപ്പുളി സ്വദേശികളാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. എടത്വ പള്ളിയിലേക്ക് തീർഥാടനം നടത്തുകയായിരുന്നു സംഘം.ബസ് ഡ്രൈവർ അശോക് (42), ജോൺ (7), നിഖിൽ ആന്‍റണി (13), ആൽബർട്ട് ജൂഡ് (49), സ്റ്റെഫി (23) എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പൊലീസിന്‍റെ നിഗമനം.

ജോർദാൻ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ല‍ക്ഷ‍്യമാക്കി ഇറാൻ ആക്രമണം നടത്തി

കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

പൊലീസ് വാഹനം തടഞ്ഞ് ‍യൂട‍്യൂബർ രാജൻ ജോസഫിനെ മർദിക്കാൻ ശ്രമം; 20 പേർക്കെതിരേ കേസ്

പുറത്തിറങ്ങണ്ട, സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലിൽ തന്നെ നടത്താം; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍ കോടതിയിൽ

നീറ്റ് ക്രമക്കേട്: സിജെപി സമരം 24ാം ദിവസത്തിൽ, മൗനം തുടർന്ന് കേന്ദ്രം