Kerala

മലയാറ്റൂരിൽ വിശുദ്ധ വാരാചരണ ചടങ്ങുകളോടനുബന്ധിച്ച് അടുത്ത 3 ദിവസം ഗതാഗതം നിയന്ത്രിക്കും; നിർദ്ദേശങ്ങൾ ഇപ്രകാരം

മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടിയിൽ വിശുദ്ധ വാരാചരണ ചടങ്ങുകളോടനുബന്ധിച്ച് 6, 7, 8,9 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്ന് വരുന്നവർ അങ്കമാലി ടി.ബി ജംഗ്‌ഷൻ വഴി തുറവൂർ ചന്ദ്രപ്പുര, നടുവട്ടം ജംഗ്ഷൻ, നീലീശ്വരം കൂടി എത്തിചേരുക. കാലടി ഭാഗത്ത് നിന്നുള്ളവർ മേക്കാലടി, കൊറ്റമം വഴി എത്തുക.

പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്നവർ വല്ലം, കുറിച്ചിലക്കോട്, കോടനാട് പാലം താഴത്തെ പള്ളി വഴി എത്തിച്ചേരുക. കോട്ടയം ഭാഗത്ത് നിന്ന് വരുന്നവർ കീഴില്ലം ഷാപ്പുപടി, രായമംഗലം, കുറുപ്പംപടി, കുറിച്ചിലക്കോട്, കോടനാട് പാലം വഴിയും ഇടുക്കി, കോതമംഗലം ഭഗഗത്ത് നിന്ന് വരുന്നവർ കുറുപ്പംപടിയിൽ നിന്നും തിരിഞ്ഞ് കോടനാട് പാലം വഴിയും യാത്ര ചെയ്ത് എത്തിച്ചേരുക. അവിടെ നിന്നും തിരിച്ച് അങ്കമാലി ഭാഗത്തേക്ക് പോകുന്നവർ യൂക്കാലി ജംഗ്ഷനിൽ നിന്നും ഇടതു തിരിഞ്ഞ് നടുവട്ടം ജംഗ്ഷനിൽ നിന്ന് വലതുഭാഗത്ത് കൂടെ ചന്ദ്രപ്പുര ജംഗ്ഷൻ, തുറവൂർ കൂടി അങ്കമാലി ഭാഗത്തേക്ക് പോവുക. മറ്റ് സ്ഥലങ്ങളിലേക്കുള്ളവർ യൂക്കാലി ജംഗ്ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് നടുവട്ടം ജംഗ്ഷനിലെത്തി, ചന്ദ്രപ്പുര ജംഗ്ഷനിലൂടെ കൈപ്പട്ടൂർ, ചെമ്പിച്ചേരി റോഡിലൂടെ മറ്റൂർ ജംഗ്ഷൻ വഴി പോവുക.

ഈ ദിവസങ്ങളിൽ മലയാറ്റൂരിലേക്കും, തിരിച്ചും വൺവേ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ് ഏരിയായിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക. വലിയ വാഹനങ്ങൾ കോടനാട് പാലത്തിനിപ്പറത്തേക്ക് പ്രവേശിക്കാൻ പാടില്ല. കാലടി ജംഗ്ഷൻ, ചന്ദ്രപ്പുര, യൂക്കാലി ജംഗ്ഷൻ, കോടനാട് പാലം തുടങ്ങി മലയാറ്റൂർ വരെയുള്ള റോഡിനിരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ട് കെട്ടുകയും, ആർ.സി ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. തിരക്കും, അപകടങ്ങളും ഒഴിവാക്കാൻ അനാവശ്യയാത്രകൾ ഒഴിവാക്കുക. സമീപവാസികളും വൺവേ സംവിധാനത്തോട് സഹകരിക്കുക. മുൻകൂർ അനുമതി വാങ്ങാത്ത പാസഞ്ചർ അല്ലാത്ത ട്രക്ക്, ടിപ്പർ മുതലായ വാഹനങ്ങൾ ഈ ദിവസങ്ങളിൽ ഈ വഴി ഉപയോഗിക്കാൻ പാടുള്ളതല്ല. സുരക്ഷയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എഴുനൂറോളം പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. നിരീക്ഷണത്തിന് മഫ്റ്റിയിലും പോലീസുണ്ടാകും. പോലീസ് മേധാവി മലയാറ്റൂർ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന

പ്രളയത്തിൽ വിറങ്ങലിച്ച് ബ്രസീൽ: 60 മരണം, 67 പേരെ കാണാതായി

കള്ളക്കടല്‍ പ്രതിഭാസം: മൂന്നു ജില്ലകളിൽ കടലാക്രമണം

ഇത്തവണയും വൈദ്യുതി ബില്ലിൽ ഇന്ധന സർ ചാർജ് ഈടാക്കും

മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലെന്ന് ക്യാനഡ; വിവരങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ഇന്ത്യ