ചാകരക്കൊയ്ത്തിനൊരുങ്ങുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. 
Kerala

ട്രോളിംഗ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ

ട്രോളിംഗ് നിരോധനം വരുമ്പോൾ ചാകരയുടെ വരവേൽപ്പിനു കൂടിയാണ് സംസ്ഥാനത്തെ പല തീരങ്ങളും തയാറെടുക്കുന്നത്

കൊല്ലം: ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനകാലയളവ്. മത്സ്യസമ്പത്ത് നിലനിർത്തുന്നതിന് നടപ്പിലാക്കുന്ന നിരോധനത്തോട് ബന്ധപ്പെട്ട എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.

ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങള്‍ക്കു മാത്രമായിരിക്കും മത്സ്യബന്ധനത്തിന് അനുമതി. ബോട്ടുകൾ ഡീസലടിക്കുന്ന പമ്പുകൾക്കും നിയന്ത്രണം ബാധകമായിരിക്കും. പമ്പുകളില്‍ നിന്ന് കാനുകളിലോ കുപ്പികളിലോ ഇന്ധനം നല്‍കാനും പാടില്ല.

ഇതരസംസ്ഥാന മത്സ്യബന്ധനയാനങ്ങളെല്ലാം ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി തീരം വിട്ടുപോകണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, ട്രോളിംഗ് നിരോധനം വരുമ്പോൾ ചാകരയുടെ വരവേൽപ്പിനു കൂടിയാണ് സംസ്ഥാനത്തെ പല തീരങ്ങളും തയാറെടുക്കുന്നത്. സീസണെ വരവേൽക്കാൻ മത്സ്യത്തൊഴിലാളികൾ തയാറെടുപ്പുകൾ തുടങ്ങി. ട്രോളിങ് ഇല്ലാത്ത സമയത്ത് വള്ളങ്ങൾ നിറയെ മീൻ ലഭിച്ചാൽ തീരമേഖലയിലെ അനുബന്ധ കച്ചവടക്കാർക്കും നല്ല കാലമാണ്.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു