ടി.പി. മിനി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ കേസുകൾ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.
അതിജീവിതയുടെ അഭിഭാഷക എത്തിയില്ലേ എന്ന് ചോദിച്ച കോടതി എന്തുകൊണ്ടാണ് ടി.പി. മിനി കോടതിയിൽ ഹാജരാവാത്തതെന്നും ആരാഞ്ഞു. വിചാരണ സമയത്ത് പോലും അഭിഭാക്ഷക കോടതിയിലെത്തിയത് വെറും 10 ദിവസം മാത്രമാണ്.
വരുന്ന ദിനസങ്ങളിൽ അര മണിക്കൂറിൽ താഴെ മാത്രമാണ് മിനി കോടതിയിലുണ്ടാവുകയുള്ളു. കോടതിയിലുള്ളപ്പോഴെല്ലാം ഉറക്കം തൂങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമർശിക്കുന്നതെന്നും കോടതി വിമർശിച്ചു.