വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്
പ്രതീകാത്മക ചിത്രം
വയനാട്: വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു. ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപിക്കാണ് പരുക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാനായി പോയപ്പോഴാണ് കരടി ആക്രമിച്ചത്.
ഗുരുതര പരുക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപിയുടെ തോളിനും ഇടതു കൈക്കുമാണ് പരുക്കേറ്റത്.