എം.കെ. രാഘവൻ

 
Kerala

മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളി; നേതാക്കൾ‌ക്കെതിരേ എം.കെ. രാഘവൻ

വിഷയം തെരുവിൽ വലിച്ചിഴയ്ക്കുന്നത് നല്ലതല്ല

Jisha P.O.

കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉടലെടുത്തിരിക്കുന്ന അധികാര വടംവലിക്കെതിരേ കടുത്ത വിമർശനവുമായി എം.കെ. രാഘവൻ എംപി. ഇത്തരം ചർച്ചകൾ സജീവമായി നിലനിൽക്കുന്നതും നേതാക്കൾ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം വിഷയം തെരുവിൽ വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ രാപകൽ അധ്വാനം ചെയ്യുന്ന സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തകരേ പരിഹസിക്കുന്ന രീതിയിലാണ് നേതാക്കളുടെ കസേരക്കളി. പാർട്ടി പ്രവർത്തകർ ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും രാഘവൻ പറഞ്ഞു.

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം; സച്ചിന്‍റെ റെക്കോഡ് തകർത്ത് സിംബാബ്‌വെൻ താരം

ചെക്ക് കേസ്; രണ്ട് കോടി അടയ്ക്കാൻ രാജ്പാൽ യാദവിന് അവസാനമായി രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീം കോടതി

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യ‍ാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി അടിച്ചു തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന് ജാമ‍്യം

സിപിഎമ്മിൽ വൻ‌ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേർ സംസ്ഥാന സെക്രട്ടറിയേറ്റിൽ, 2 പേരെ ഒഴിവാക്കി