Kerala

ഗജകേസരി ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു

തിരുവനന്തപുരം: ശ്രീ കണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്ന ആന ഏറെ നാളായി വലിയ ശാലയിൽ ചികിത്സയിലായിരുന്നു. രണ്ട് മാസം മുൻപ് ആന എഴുന്നേൽക്കാൻ ആകാത്ത വിധം വീണു പോയിരുന്നു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്.

തിരുവിതാംകൂർ ദേവസ്വത്തിന്‍റെ ഒരു വിധം ക്ഷേത്രങ്ങളിലെല്ലാം ശിവകുമാറിനെ എഴുന്നള്ളിച്ചിട്ടുണ്ട്. 46 വർഷം മുൻപാണ് ആനയെ ക്ഷേത്രത്തിൽ നടക്കിരുത്തിയത്. മൈസൂർ വനത്തിൽ നിന്ന് കൊണ്ടു വന്ന ആനയെ തമിഴ്നാട്ടിലെ മുതുമല ആന പരിപാലന കേന്ദ്രത്തിലെ പരിശീലനത്തിനു ശേഷം കന്യാകുമാരിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നാണ് ശ്രീകണ്ഠേശ്വരത്ത് എത്തിയത്. കൃഷ്ണകുമാർ എന്നായിരുന്നു ആനയുടെ പഴയുടെ പേര്.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ്നൈലെന്ന് സംശയം

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം