Kerala

ടി. വി. ആർ. ഷേണായിയുടെ ഭാര്യ സരോജ ഷേണായി അന്തരിച്ചു

മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു സരോജ

MV Desk

ഡൽഹി : പ്രശസ്ത മാധ്യമപ്രവർത്തകൻ, പരേതനായ ടി. വി. ആർ ഷേണായിയുടെ ഭാര്യ സരോജ ഷേണായി (82) അന്തരിച്ചു. ഇന്നലെ രാത്രി കുഴഞ്ഞു വീണാണു മരണം സംഭവിച്ചത്. സംസ്കാരം ഇന്നു രാവിലെ 10-നു ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടക്കും.

1960 കളുടെ തുടക്കത്തിൽ മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു സരോജ. അന്നത്തെ വിദ്യാർഥി നേതാക്കളിൽ പ്രമുഖനായ ടി. വി. ആർ ഷേണായിയെ തന്നെയാണ് സരോജ തെരഞ്ഞെടുപ്പിൽ തോൽപിച്ചത്. ആ തോൽവി ഇവരെ പ്രണയത്തിലെത്തിച്ചു. പിന്നീടിവർ വിവാഹതിരായി. ഷേണായി മാധ്യമപ്രവർത്തനവുമായി രാജ്യതലസ്ഥാനത്തെത്തിയപ്പോൾ സരോജവും ഒപ്പമുണ്ടായിരുന്നു. മക്കൾ അജിത്, സുജാത.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു