പ്രതീകാത്മക ചിത്രം

 
Representative image
Kerala

അന്താരാഷ്ട്ര ഹൈബ്രിഡ് കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട 2 മലയാളികൾ അറസ്റ്റിൽ

പിടിയിലായത് 18 കോടിയുടെ കഞ്ചാവ് കടത്തിയ കേസിൽ

Sarath Nath MS

കൊച്ചി: തായ്‌ലാൻഡിൽ നിന്ന് കൊച്ചി വിമാനത്താവളം വഴി കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സംഘത്തിൽപ്പെട്ട രണ്ടു മലയാളികളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. അടുത്തിടെ പെരുമ്പാവൂരിൽ നിന്ന് 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റു ചെയ്തത്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി ഫായിസ് (38), ഇരണിപാലം സ്വദേശി ജഗത് (29) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്, വയനാട് ജില്ലകളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഇവരുടെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. എറണാകുളം ജില്ലയിലെ ഞാറക്കൽ സ്വദേശികളായ ദമ്പതികളായ ആയുഷ് (39), ഭാര്യ അങ്കിത (30) എന്നിവരെയാണ് 18 കോടി രൂപ വിലമതിക്കുന്ന 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.

കേസിൽ മുൻപ് അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഫായിസ്, ജഗത് എന്നിവരുടെ ഒളിസങ്കേതത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. എറണാകുളം എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു