കുട്ടിയെ കടിച്ച പാമ്പ്, അൽജോ

 
Kerala

അൽജോയുടെ വീട്ടിൽ നിന്ന് രണ്ട് പാമ്പുകളെ കൂടി പിടികൂടി; ആശങ്കയിൽ കുടുംബം, വീടിന്‍റെ തറ പൊളിച്ച് പരിശോധന

നാലാം ദിവസവും വീട്ടിൽ പാമ്പിനെ കണ്ടെത്തിയതോടെ ആശങ്കയിലാണ് വീട്ടുകാർ

Manju Soman

തൃശൂർ: ഉറക്കത്തിൽ പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ട് പാമ്പുകളെ കൂടി പിടികൂടി. വ്യാഴാഴ്ചയാണ് രണ്ട് പാമ്പുകളെ പിടികൂടിയത്. കുട്ടിയെ കടിച്ച വെള്ളിക്കെട്ടൻ വർഗത്തിൽപ്പെട്ട പാമ്പുകളാണ് രണ്ടും. തുടർച്ചയായ നാലാം ദിവസവും വീട്ടിൽ പാമ്പിനെ കണ്ടെത്തിയതോടെ ആശങ്കയിലാണ് വീട്ടുകാർ.

കിടപ്പുമുറിയോട് ചേർന്ന ശുചിമുറിക്ക് സമീപത്തുനിന്നാണ് പാമ്പുകളെ കിട്ടിയത്. തുടർന്ന് വീടിന്‍റെ തറ പൊളിച്ച് പരിശോധന നടത്തി. വ്യാഴാഴ്ച വനംവകുപ്പ് അധികൃതർ അൽജോയുടെ വീട്ടിലെത്തി നിലത്ത് സ്ഥാപിച്ച ജല സംഭരണി ഉയർത്തി നോക്കുകയും ടൈലുകളും പൈപ്പുകളുമെല്ലാം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. അയൽവാസികളാണ് പിന്നീട് പാമ്പിനെ കണ്ടെത്തുന്നത്.

അതിനിടെ വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ ആശങ്കയിലാണ് കുടുംബം. പാമ്പു കടിയേറ്റ് ചികിത്സയിൽ കഴിയുന്ന അൽജോയുടെ സഹോദരൻ അനോഷിനെ എങ്ങനെയാണ് വീട്ടിലേക്ക് കൊണ്ടുവരാനാവുക എന്നാണ് ഇവരുടെ ആശങ്ക. അൽജോയുടെ വീട്ടിൽ കൂടുതൽ പരിശോധന നടത്താനാണ് വനംവകുപ്പിന്‍റെ തീരുമാനം.

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; സ്റ്റോക്സിനും അറ്റ്കിൻസണും എട്ടിന്‍റെ പണികൊടുത്ത് ഇസിബി

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം