Representative image 
Kerala

തിരുവനന്തപുരത്ത് നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം

Renjith Krishna

തിരുവനന്തപുരം: നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. വാമനപുരം വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് കാലൻകാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. കാർത്തിക് പത്താംക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം.

പാലോട് പുത്തൻചിറയിൽ കുളിക്കാനിറങ്ങിയ ഇരുവരും അപകടത്തിൽപെടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി ഇരുവരെയും നദിയിൽനിന്ന് കയറ്റി.

കാർത്തിക്ക് വിതുര താലൂക്ക് ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്. ബിനുവിന്‍റെ മൃതദേഹം പാലോട് സർക്കാർ ആശുപത്രിയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ