.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സുരേഷ് ഗോപി
File photo
തിരുവനന്തപുരം: സംസ്ഥാനത്തിന് രണ്ട് റെയിൽ പദ്ധതികൾ കൂടി അനുവദിച്ചുവെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ-അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ- പറളി ബൈപാസ് എന്നീ പദ്ധതികൾക്കാണ് അനുമതിയായിരിക്കുന്നത്. സംസ്ഥാനത്തെ ഗതാഗതം എളുപ്പമാക്കുന്നതാണ് രണ്ട് പദ്ധതികളെന്നും സുരേഷ് ഗോപി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനായി(12.66 കി.മീ) 324.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈനിനായി (1.80 കി.മീ) 163.57 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
കേരളത്തിലെ റെയിവേ യാത്രാക്ലേശത്തിന് പരിഹാരമായി രണ്ട് സുപ്രധാന പദ്ധതികൾക്ക് കൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി Narendra Modi ജിയുടെയും, കേന്ദ്ര റെയിൽവേ മന്ത്രി Ashwini Vaishnaw ജിയുടെയും നേതൃത്വത്തിൽ, വികസനത്തിന്റെ പാതയിൽ കേരളത്തിന് കരുത്തേകുന്ന രണ്ട് വലിയ പ്രഖ്യാപനങ്ങളാണിത്.
1. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (12.66 കി.മീ)
അനുവദിച്ച തുക: ₹324.16 കോടി
എറണാകുളം - തുറവൂർ - കായംകുളം റൂട്ടിലെ ഏറ്റവും വലിയ തടസ്സമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് ഇതോടെ അവസാനിക്കുന്നു.
നേട്ടം: പ്രതിദിനം ഇരുവശങ്ങളിലേക്കുമായി 9 പുതിയ പാസഞ്ചർ ട്രെയിനുകൾക്ക് കൂടി വഴിതുറക്കും.ചരക്ക് നീക്കം സുഗമമാകുന്നതിലൂടെ റെയിൽവേയുടെ വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടാകും.
2. പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈൻ (1.80 കി.മീ)
അനുവദിച്ച തുക: ₹163.57 കോടി
പാലക്കാട് ജംഗ്ഷനിലെ ട്രെയിൻ എൻജിൻ മാറ്റുന്നത് മൂലമുള്ള കാത്തിരിപ്പ് ഇനി പഴങ്കഥ!
നേട്ടം: പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം 40-44 മിനിറ്റും, ചരക്ക് തീവണ്ടികളുടേത് 120 മിനിറ്റും ലാഭിക്കാൻ സാധിക്കും.ഷോർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം (Punctuality) മെച്ചപ്പെടും.
കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരമൊരുക്കുന്നതിനും ഈ പദ്ധതികൾ വലിയ മാറ്റം കൊണ്ടുവരും.
വികസനത്തിനൊപ്പം... ജനങ്ങൾക്കൊപ്പം!