അഭിജിത്, അശ്വിൻ 
Kerala

പട്ടാമ്പിയിൽ സ്കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു

കുളത്തിൽ കുളിക്കുന്നതിനിടെ ഇരുവരും ചേറിൽ പുതഞ്ഞു പോകുകയായിരുന്നു

MV Desk

പാലക്കാട്: പട്ടാമ്പി വള്ളൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കൊടലൂർ മാങ്കോട്ടിൽ സുധീഷിന്‍റെ മകൻ അശ്വിൻ(12), കുറ്റിപ്പുറം പേരശന്നുർ പന്നിക്കോട്ടിൽ സുനിൽകുമാറിന്‍റെ മകൻ അഭിജിത് (13 ) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. വള്ളൂർ മേലേകുളത്തിൽ കുളിക്കാനായി എത്തിയതായിരുന്നു കുട്ടികൾ. നാട്ടുകാർ സ്ഥിരമായി മീൻ പിടിക്കാനായി എത്തുന്ന കുളമാണിത്. കുളിക്കുന്നതിനിടെ ഇരുവരും ചേറിൽ പുതഞ്ഞു പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരെയും ചേറിൽ നിന്ന് രക്ഷപ്പെടുത്താനായില്ല. കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പട്ടാമ്പി പോൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. പട്ടാമ്പി സർക്കാർ ഹൈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്.

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

ഇസ്രയേലുമായി 2.8 ബില്യൺ ഡോളറിന്‍റെ ആയുധ ഇടപാട്; 40,000 കൂറ്റൻ ബോംബുകൾ നൽകാൻ ട്രംപ് ഭരണകൂടം

മൊഴി പിൻവലിക്കണമെന്ന് സത്യവാങ്മൂലം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ

യുഎസിൽ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് പേർ മരിച്ചു