അഭിമന്യുവും ആൽഫിൻ ജോയിയും
ആലപ്പുഴ: ആലപ്പുഴ പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു. തോട്ടപ്പളളി മലങ്കര സെന്‍റ് തോമസ് സെൻട്രൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ അഭിമന്യു(14) ആൽഫിൻ ജോയ് (13) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആറ് വിദ്യാർഥികൾ പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കുളിക്കുന്നതിനിടെ
അഭിമന്യുവിനെയും ആൽഫിനെയും കാണാതാവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.