വി.ഡി. സതീശൻ

 
Kerala

സിൽവർലൈൻ പദ്ധതി റദ്ദാക്കി, പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടും; ജനപ്രിയ പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ

മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ‍‍്യമന്ത്രി ഇക്കാര‍്യം അറിയിച്ചത്

Aswin AM

തിരുവനന്തപുരം: കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 12 മണിക്കൂറിൽ നിന്നും നാല് മണിക്കൂറാക്കുന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി.ഡി. സതീശൻ സർക്കാർ. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര‍്യം അറിയിച്ചത്.

സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ‍്യമന്ത്രി വ‍്യക്തമാക്കി.

ഈ പദ്ധതിയുടെ പേരിലുള്ള പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശ സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന‍്യു വകുപ്പിന് നിർദേശം നൽകിയെന്നും മുഖ‍്യമന്ത്രി പറഞ്ഞു. അതേസമയം, പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി മൂന്നു മാസത്തേക്ക് നീട്ടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നതെന്ന് മുഖ‍്യമന്ത്രി പറഞ്ഞു.

കള്ളാടി മണ്ണിടിച്ചിൽ; '5 പേരെ കണ്ടെത്താനുണ്ട്, 2 പേരുടെ നില ഗുരുതരം': മുഖ‍്യമന്ത്രി

440 കോടി രൂപ നിക്ഷേപമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

തുർക്കിക്ക് എഫ്-35 വിൽപ്പന; നെതന്യാഹു–ഹെഗ്സെത്ത് കൂടിക്കാഴ്ച റദ്ദാക്കി

നടി അൻസിബയുടെ പരാതിയിൽ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

മഴ ലഭിക്കുന്നത് ആശ്വാസം; വൈദ‍്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ മാർഗങ്ങളും നോക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്