കലൂരിലെ നൃത്ത പരിപാടിക്കിടെ അപകടമുണ്ടായ സംഭവം; മൃദംഗ വിഷൻ ഉടമ കീഴടങ്ങി 
Kerala

കലൂരിലെ നൃത്ത പരിപാടിക്കിടെ അപകടമുണ്ടായ സംഭവം; മൃദംഗ വിഷൻ ഉടമ കീഴടങ്ങി

ഉച്ചയ്ക്ക് 2 മണിക്കകം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങണമെന്ന് നിഗോഷിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു

Namitha Mohanan

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ സംഘാടകൻ കീഴടങ്ങി. ഉച്ചയോടെ പാലാരിവട്ടം സ്റ്റേഷനിലെത്തിയാണ് മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ കീഴടങ്ങിയത്.

ഉച്ചയ്ക്ക് 2 മണിക്കകം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങണമെന്ന് നിഗോഷിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. നികോഷ് കുമാറും ഓസ്‌കാര്‍ ഇവന്‍റ്സ് ഉടമ ജനീഷ് കുമാറും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു നിര്‍ദേശം.

കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റു ചെയ്യാനായിരുന്നു പൊലീസ് നീക്കം. നിഗോഷ് കുമാറാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് നേരത്തേ അറസ്റ്റിലായ മൃദംഗ വിഷൻ സിഇഒ മൊഴി നൽകിയിരുന്നു.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ