Arif Mohammed Khan file
Kerala

ഗവർണർക്കും രാജ്ഭവനും ഇനി കേന്ദ്രത്തിന്‍റെ സെഡ് പ്ലസ് സുരക്ഷ

55 സുരക്ഷാ സൈനികരായിരിക്കും സുരക്ഷയ്ക്കായി ഉണ്ടായിരിക്കുക.

നീതു ചന്ദ്രൻ

തിരുവനന്തപുരം: നാടകീയ സംഭവങ്ങൾക്കു പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും സെഡ് പ്ലസ് സുരക്ഷ ഉറപ്പാക്കി കേന്ദ്ര സർക്കാർ. സിആർപിഎഫിന്‍റെ സുരക്ഷ നൽകിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. എസ്എഫ്ഐ പ്രതിഷേധത്തിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വഴിയിലിരുന്നു പ്രതിഷേധിച്ചതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. 55 സുരക്ഷാ സൈനികരായിരിക്കും സുരക്ഷയ്ക്കായി ഉണ്ടായിരിക്കുക. ഇതിൽ പത്ത് എൻഎസ് ജി കമാൻഡോകൾ ഉണ്ടായിരിക്കും.

കരിങ്കൊടി കാണിക്കുന്നവരെ സ്റ്റഡിയിലെടുക്കാതിരുന്നതിനെ ഗവർണർ ചോദ്യം ചെയ്തിരുന്നു.

കൊല്ലം നിലയ്ക്കലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊട്ടാരക്കര സദാനന്ദ ആശ്രമത്തിലേക്ക് പോകുന്നതിനിടെയാണ് ഗവർണർക്കെതിരേ എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചത്. ഇതോടെ വാഹനത്തിൽ നിന്നിറങ്ങി രൂക്ഷമായി പ്രതികരിച്ച ഗവർണർ വഴിയരികിൽ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം

ഇ‌നിയും വേട്ട‌‌യാടിയാല്‍ ജീവ‌‌നൊടുക്കും: മാധ്യ‌‌മ‌‌ങ്ങ‌‌ള്‍ക്കു മുന്നില്‍ പൊട്ടിക്ക‌‌ര‌‌ഞ്ഞ് ഡി. മ‌‌ണി

പുഷ്പ 2 ആൾക്കൂട്ട ദുരന്തം; അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം