യു.ആർ. പ്രദീപ് 
Kerala

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ ചേലക്കരയിൽ ജയിച്ചത്. 2016ൽ യു.ആർ. പ്രദീപ് തന്നെ ഇവിടെ ജയിച്ചത് 10,200 വോട്ടിനും

MV Desk

ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 12,122 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രദീപിനു ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബിജെപിയുടെ കെ. ബാലകൃഷ്ണൻ മൂന്നമതായി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ ചേലക്കരയിൽ വിജയം കുറിച്ചത്. എന്നാൽ, 2016ൽ യു.ആർ. പ്രദീപ് തന്നെ ഇവിടെ ജയിച്ചത് 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. അതു മറികടക്കാൻ ഇത്തവണ സാധിച്ചു.

കെ. രാധാകൃഷ്ണൻ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

സജിത കൊലക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

സാമ്പത്തിക തട്ടിപ്പ് കേസ്; മെഹുൽ ചോക്സിയെ ഇന്ത‍്യക്ക് കൈമാറാൻ അനുമതി

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം

പിബി അംഗം ഉൾപ്പടെ ഉന്നത സൈനിക ഉദ‍്യോഗസ്ഥരെ പുറത്താക്കി ചൈന

ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരേ വിജിലൻസ് കേസ്