നടി ഉഷ ഹസീന file image
Kerala

'ആ കുട്ടിയുടെ അറിവില്ലായ്മയാവാം, പറഞ്ഞത് തീരെ ശരിയായില്ല'; വിമർശിച്ച് ഉഷ

പല സ്ത്രീകളും പരാതി പറയാന്‍ മടിക്കുന്നതും മുമ്പോട്ടു വരാന്‍ മടിക്കുന്നതും മോശമായ കമന്‍റുകൾ വരുമെന്ന് പേടിച്ചാണ്. കുടുംബവുമായി ജീവിക്കുന്നവരുണ്ട്

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള താര സംഘടന അമ്മയുടെ വാർത്താ സമ്മേളനത്തിൽ സംസാരിച്ച നടി ജോമോളുടെ പ്രസ്താവനയെ വിമർശിച്ച് നടി ഉഷ ഹസീന. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. വനിതകളെ പ്രതിനിധീകരിച്ചു വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ സീരിയസായി സംസാരിക്കുകയും സീരിയസായി ഇടപെടുകയും വേണം. മുഖം നോക്കാതെ അഭിപ്രായം പറയുന്നവരെയും വേണം കമ്മിറ്റിയില്‍ കൊണ്ടു വരേണ്ടതെന്ന് ഉഷ പറഞ്ഞു.

'അത് ആ കുട്ടിയുടെ അറിവില്ലായ്മയാവാം. അങ്ങനെ പറഞ്ഞത് തീരെ ശരിയായില്ല. ജസ്റ്റിസ് ഹേമ മേഡവും ശാരദ മേഡവും ഉള്‍പ്പെട്ട കമ്മിറ്റിയാണ് സിനിമാ മേഖലയില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായതെന്ന് പറഞ്ഞത്. എന്‍റെ മുറിയില്‍ ആരും തട്ടിയിട്ടില്ല എന്നു പറഞ്ഞത്, എനിക്കങ്ങനെ സംഭവിച്ചിട്ടില്ല, അതു കൊണ്ട്.... എന്ന വാക്കാണ് ഉള്‍ക്കൊള്ളാനേ പറ്റാത്തത്.ജഗദീഷ് ചേട്ടന്‍ സംസാരിച്ചത് വളരെ പോസിറ്റീവായിട്ടാണ്. ഒത്തിരി സന്തോഷം തോന്നി. ജഗദീഷ് ചേട്ടന്‍ ഒരു അധ്യാപകനാണ്. രണ്ടു പെണ്‍മക്കളുടെ പിതാവാണ്. ആ പക്വതയുണ്ട്. ഇത്തരം വിഷയങ്ങളിലെല്ലാം ജഗദീഷ് ചേട്ടന്‍ ഇത്തരത്തിലാണ് പ്രതികരിക്കുക. എന്‍റെ റൂമില്‍ വന്ന് തട്ടിയിട്ടല്ലല്ലോ ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നുപറഞ്ഞത്. എന്‍റെ കൂടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികള്‍ക്കുണ്ടായ മോശം അനുഭവം പറയുകയാണ് ചെയ്തത്' ഉഷ പറഞ്ഞു.

പല സ്ത്രീകളും പരാതി പറയാന്‍ മടിക്കുന്നതും മുമ്പോട്ടു വരാന്‍ മടിക്കുന്നതും മോശമായ കമന്‍റുകൾ വരുമെന്ന് പേടിച്ചാണ്. കുടുംബവുമായി ജീവിക്കുന്നവരുണ്ട്. അവരുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ വിലക്കും മിണ്ടണ്ട എന്നു പറഞ്ഞ് വിലക്കും. അതു മാറണമെങ്കില്‍ പൊതു സമൂഹവും പരാതിക്കാര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. സർക്കാരിൽ നിന്നും വലിയ പിന്തുണ ആവശ്യമാണ്. അഭിമാനമല്ലേ വലുത്. പറ്റില്ല എന്നു പറഞ്ഞാല്‍ ആ അവസരം വേണ്ട എന്നു വെക്കുക. എന്തെല്ലാം ജോലി ചെയ്ത് ജീവിക്കാം. ഈ മേഖലയില്‍ തന്നെ ജീവിക്കണമെന്ന് നിര്‍ബന്ധമൊന്നും ഇല്ലല്ലോ എന്നും ഉഷ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു