V Muraleedharan 
Kerala

പ്രമുഖ നടൻമാർക്കൊപ്പം സെൽഫിയെടുത്താൽ കേരള ജനതയുടെ പട്ടിണി മാറില്ല; പരിഹസിച്ച് മുരളീധരൻ

ഭീകരവാദികളെ പിന്തുണയ്ക്കാൻ കേരളത്തിൽ ഇടതു-വലതു മുന്നണികൾ മത്സരിക്കുകയാണ്

ആലപ്പുഴ: മമ്മൂട്ടിയുടെയും മോഹൽലാലിനെയും നിർത്തി മുഖ്യമന്ത്രി സെൽഫിയെടുത്താൽ കേരളത്തിലെ സാധാരണക്കാരുടെ പട്ടിണി മാറില്ലെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളീയം പരിപാടിയുടെ പേരിൽ വലിയ ധൂർത്താണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളീയം ഉത്ഘാടന വേദിയിൽ നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ഫോണിൽ സെൽഫിയെടുത്തത് വൈറലായിരുന്നു. പിന്നാലെയാണ് കേന്ദ്രമന്ത്രി ഇത്തരത്തിൽ പ്രതികരണം നടത്തിയത്. മാത്രമല്ല ഭീകരവാദികളെ പിന്തുണയ്ക്കാൻ കേരളത്തിൽ ഇടതു-വലതു മുന്നണികൾ മത്സരിക്കുകയാണ്. ആർക്കും ആരെയും ബോംബ് വെച്ചു കൊല്ലാമെന്ന തരത്തിൽ കേരളത്തിലെ ക്രമസമാധാനപാലനം തകർന്നു. യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും നേതാക്കൾ ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. രണ്ടു കൂട്ടരും ഒറ്റ മുന്നണി‍യാണെന്നും മുരളീധരൻ പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്