വി. ശിവൻകുട്ടി

 
Kerala

സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ട്; റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന് വി. ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ളയുമായി സോണിയ ഗാന്ധിക്ക് ബന്ധം

Jisha P.O.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യുക‍യും വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല.

സോണിയയുടെ വീട്ടിൽ സ്വർണമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയയുടെ വീട്ടിൽ രണ്ട് തവണ പോയിട്ടുണ്ട്. അവരുടെ കയ്യിൽ സ്വർണം കൊടുത്തിട്ടുണ്ട്.

അത് എവിടെത്തെ സ്വർണമാണെന്ന് പറയണം. പോറ്റിയെ കേറ്റിയെ എന്ന് പ്രതിപക്ഷം സഭയിൽ പാടിയപ്പോൾ സ്വർണം കട്ടത് ആരപ്പാ കോൺഗ്രസാണ് അയ്യപ്പ എന്ന് ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഭരണപക്ഷം തിരിച്ചു പാടുകയും ചെയ്തു.

ട്വന്‍റി 20 എൻഡിഎയിൽ; നിർണായക നീക്കവുമായി രാജീവ് ചന്ദ്രശേഖർ|Video

കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾ; നയപ്രഖ്യാപനം രണ്ടുവരി വായിച്ച് ഗവർണർ ഇറങ്ങിപ്പോയി

ശരീരത്തിൽ തട്ടിയതിന് സോറി പറഞ്ഞില്ല; തുടർന്ന് റാഗിങ്, വിദ്യാർഥിനി ആത്മഹത്യ ചെയ്തു

ചണ്ഡീഗഢിനെതിരേ ചീട്ട് കൊട്ടാരം പോലെ തകർന്ന് കേരളം

തന്ത്രി കണ്ഠര് രാജീവരെ കസ്റ്റഡിയിൽ വാങ്ങി പ്രത‍്യേക അന്വേഷണ സംഘം