Kerala

'വഴിതെറ്റിയ വ്യക്തിയുടെ ജല്പനം, കോൺഗ്രസ്‌ നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കും, തീർച്ച'

കോൺഗ്രസിന്‍റെ നിലവാരം സുധാകരനോളം താഴ്ന്നിരിക്കുന്ന എന്നതിന്‍റെ തെളിവാണ് കോൺഗ്രസിൽ നിന്നും സുധാകരന്‍റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണ എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു

കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെന്ന് മന്ത്രി വി ശിവൻകുട്ടി. സുധാകരൻ ഇന്ന് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തെ വിർശിച്ചുകൊണ്ടാണ് ശിവൻകുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.

കോൺഗ്രസിന്‍റെ നിലവാരം സുധാകരനോളം താഴ്ന്നിരിക്കുന്ന എന്നതിന്‍റെ തെളിവാണ് കോൺഗ്രസിൽ നിന്നും സുധാകരന്‍റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണ എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.കോൺഗ്രസ്‌ നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കുമെന്നത് തീർച്ചയാണെന്നു പറഞ്ഞാണ് അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം.....

കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ. കോൺഗ്രസിന്‍റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്‍റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്‍റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണ.

വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്‍റെ പരാമർശങ്ങളെ കാണാനാകൂ. രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരൻ കടന്നുവന്ന വഴിയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകും.

രാഷ്ട്രീയമായി നേരിടാൻ കഴിയാതാകുമ്പോൾ വ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുക, മോശം പദപ്രയോഗം നടത്തുക തുടങ്ങിയ നടപടികൾ ആണ് സമീപകാലത്ത് കോൺഗ്രസ്‌ നടപ്പാക്കുന്ന രാഷ്ട്രീയം. അത്തരം അധമ രാഷ്ട്രീയത്തെ ജനം തള്ളിക്കളയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്ഫലം. ഈ രാഷ്ട്രീയ യാഥാർഥ്യം മനസിലാക്കാതെ കോൺഗ്രസ്‌ നേതാക്കൾ സുധാകരന് പഠിക്കുകയാണെങ്കിൽ കോൺഗ്രസ്‌ ഇനിയും ഇല്ലാതാകുകയേ ഉള്ളൂ.

തലമുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കും ദേശീയ നേതൃത്വത്തിനും സുധാകരന്‍റെ നിലപാട് തന്നെ ആണോ ഉള്ളത് എന്നറിയാൻ താല്പര്യം ഉണ്ട്. കോൺഗ്രസിലെ പുതുതലമുറ നേതാക്കളും സുധാകരന്‍റെ പാത പിന്തുടരുന്നത് ആ പാർട്ടിയുടെ ധാർമിക ക്ഷയത്തെ സൂചിപ്പിക്കുന്നു. കോൺഗ്രസ്‌ നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കുമെന്നത് തീർച്ച.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു