സുരേഷ് ഗോപി | വി. ശിവൻകുട്ടി 
Kerala

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമോ എന്ന് ഭയം; സുരേഷ് ഗോപിയെ കായിക മേളയ്ക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി

ഒറ്റ തന്തയ്ക്ക് പിറന്നതാണെന്ന പ്രയോഗത്തിൽ മാപ്പു പറഞ്ഞാൽ സുരേഷ് ഗോപിക്ക് പരിപാടിയിൽ പങ്കെടുക്കാം

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിളിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമോ എന്ന് ഭയമുണ്ടെന്നും എന്തും വിളിച്ചു പറയുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും അതിനാൽ താൻ ക്ഷണിക്കില്ലെന്നും ശിവൻ കുട്ടി പറഞ്ഞു.

ഒറ്റ തന്തയ്ക്ക് പിറന്നതാണെന്ന പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് പരിപാടിക്കെത്താമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നവംബർ 4 മുതലാണ് കൊച്ചിയിൽ സ്കൂൾ കായിക മേളയ്ക്ക് തുടക്കമാവുന്നത്. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. കായികമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി