Kerala

ഭക്ഷണം പാഴാക്കുന്ന ജീവനക്കാർക്ക് 100 രൂപ പിഴ.; സർക്കുലറിറക്കി വടക്കാഞ്ചേരി നഗരസഭ

ഓഫീസിൽ മാത്രമല്ല വീട്ടിലും ഈ നിർദേശം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്

MV Desk

തൃശൂർ: ഭക്ഷണം പാഴാക്കുന്ന രീതിക്ക് വിലങ്ങിട്ട് വടക്കാഞ്ചേരി നഗരസഭ. ഭക്ഷണം പൂർണമായി കഴിക്കാതെ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിക്കുന്ന ജീവനക്കാരിൽ നിന്നും 100 രൂപ പിഴ ഈടാക്കുമെന്ന് നഗരസഭാ സെക്രട്ടറി കെ കെ മനോജ് ഓഫീസ് ജീവനക്കാർക്ക് സർക്കുലർ അയച്ചു. ചില ജീവനക്കാർ എതിർപ്പ് രേഖപ്പെടുത്തി എത്തിയിട്ടുണ്ട്.

'ജീവനക്കാർ കൊണ്ടുവരുന്ന ഭക്ഷണം മുഴുവനും കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇപ്രകാരം ഭക്ഷണം പാഴാക്കി കളയുന്നത് ഒരുകാരണവശാലും അനുവദനീയമല്ല. ഭക്ഷണം മുഴുവൻ കഴിക്കാതെ വേയ്സ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് കണ്ടെത്തുന്നപക്ഷം ജീവനക്കാരിൽ നിന്ന് 100 രൂപ ഈടാക്കും. ഭക്ഷണശേഷം അവശേഷിക്കുന്ന ഉപയോഗിക്കാൻ കഴിയാത്തവ മാത്രമേ ബിന്നിൽ ഉപേക്ഷിക്കാവൂ. കഴിക്കാൻ ആവശ്യമായ ഭക്ഷണം മാത്രമേ പാകം ചെയ്യാവൂ. ഭക്ഷണം ഒരു കാരണവശാലും പാഴാക്കികളയാൻ‌ പാടില്ല. ഓഫീസിൽ മാത്രമല്ല വീട്ടിലും ഈ നിർദേശം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്'.- സർക്കുലറിൽ പറയുന്നു.

അതിതീവ്ര മഴ; 3 ജില്ലകളിൽ ബുധനാഴ്ച സ്കൂൾ അവധി

താമരശേരിയിൽ അറവ് മാലിന‍്യ സംസ്കരണ കേന്ദ്രത്തിനെതിരേ പ്രതിഷേധം; ഫാക്റ്ററിക്ക് തീയിട്ടു, സംഘർഷം

കേശവ് മഹാരാജിന് 7 വിക്കറ്റ്; രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാനെതിരേ ദക്ഷിണാഫ്രിക്ക ലീഡിനായി പൊരുതുന്നു

ഋഷഭ് പന്ത് നയിക്കും, സർഫറാസും ഇഷാനും ഇല്ല; ദക്ഷിണാഫ്രിക്ക എക്കെതിരായ ഇന്ത‍്യ എ ടീമിനെ പ്രഖ‍്യാപിച്ചു

ഏഷ‍്യ കപ്പ് ട്രോഫി തിരിച്ചു നൽകണം; മൊഹ്സിൻ നഖ്‌വിക്ക് ബിസിസിഐയുടെ താക്കീത്