തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ , ശശിതരൂർ, അശ്വനി വൈഷ്ണവ് അടക്കമുള്ളവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഫ്ലാഗ് ഓഫിനു മുൻപ് കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു. c1,c2 കോച്ചുകളിലെ 41 കുട്ടികളുമായി അദ്ദേഹം സംസാരിച്ചു.
തുടർന്ന് പ്രധാനമന്ത്രി ചടങ്ങുകൾ നടക്കുന്ന വേദിയിലേക്ക് പുറപ്പെട്ടു. കേരള വേഷമായ മുണ്ടും ഷർട്ടുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. വാട്ടർ മെട്രൊയുടെ അടക്കം ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവ്വഹിക്കും.