Kerala

ഏറ്റവും ഉയർന്ന ചാർജ് 2150; വന്ദേഭാരതിന്‍റെ ഏകദേശ ടിക്കറ്റ് നിരക്ക് പുറത്ത്

കേരളത്തിലോടുന്ന വന്ദേഭാരതിന്‍റെ ഏറ്റവും ഉയർന്ന നിരക്കാവും ഇത്

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്‍റെ ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച ഏകദേശധാരണ പുറത്തുവിട്ട് റെയിൽ വേ അധികൃതർ. തിരുവനന്തപുരം-കണ്ണൂർ എക്സിക്യൂട്ടിവ് ചെയർകാറിൽ 2150 രൂപയാകും എന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിലോടുന്ന വന്ദേഭാരതിന്‍റെ ഏറ്റവും ഉയർന്ന നിരക്കാവും ഇത്.

50 കിലോമീറ്റർ യാത്രയ്ക്ക് അടിസ്ഥാന ചെയർകാർ നിരക്ക് 241 രൂപയും എക്സിക്യൂട്ടിവ് ചെയർകാർ നിരക്ക് 502 രൂപയും ആണ്. തിരുവനന്തപുരം-കണ്ണൂർ ചെയർകാർ നിരക്ക് 1100 രൂപയും എക്സിക്യൂട്ടിവ് ചെയർകാർ നിരക്ക് 2150 രൂപയായിരിക്കും. തിരുവനന്തപുരം-കോട്ടയം ചെയർകാർ നിരക്ക് 441 രൂപയും എക്സിക്യൂട്ടിവ് ചെയർകാർ നിരക്ക് 911 രൂപയുമാണ്. തിരുവനന്തപുരം-എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം-തൃശൂർ നിരക്ക് യഥാക്രമം 617 രൂപയും, 1260 രൂപയുമാകും. തിരുവനന്തപുരം-കോഴിക്കോട് വരെ 801 രൂപയും 1643 രൂപയും ടിക്കറ്റ് ചാർജ് വരും.

വന്ദേഭാരതിന്‍റെ ആദ്യ ട്രയൽറൺ ഇന്നലെ പൂർത്തിയാക്കിയിരുന്നു. ഈ മാസം 25 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നടത്തും. ഇതിനു മുൻപ് ഒരുവട്ടം കൂടി ട്രയൽറൺ നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ട്രയൽറൺ നടത്തിയപ്പോൾ പല ട്രെയിനുകളുടെയും സമയക്രമത്തെ ബാധിച്ചിരുന്നു. ഇത് വിലയിരുത്തി വീണ്ടും ട്രയൽറൺ നടത്താനാണ് തീരുമാനം.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍