Kerala

വരാപ്പുഴ സ്ഫോടനം: പടക്കശാല ഉടമയെ മുഖ്യപ്രതിയാക്കും; അന്വേഷണം ഇന്നു മുതൽ

പടക്കങ്ങൾക്കു പുറമേ മറ്റ് സ്ഫോടക വസ്തുക്കൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഫോറെൻസിക് വിദഗ്ധർ ഇന്ന് സംഭവസ്ഥലം പരിശോധിക്കും

കൊച്ചി: വരാപുഴയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് അപകടചമുണ്ടായ സംഭവത്തിൽ ഇന്ന് പൊലീസ് അന്വേഷണം ആരംഭിക്കും. ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. വീട് വാടകയ്‌ക്കെടുത്താണ് ജൻസൻ എന്നയാൾ സ്ഫോടക വസ്തുക്കൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നത്. ഇയാളാണ് കേസിലെ ഒന്നാം പ്രതി. പരിക്കേറ്റ ഇയാൾ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

പടക്കങ്ങൾക്കു പുറമേ മറ്റ് സ്ഫോടക വസ്തുക്കൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഫോറെൻസിക് വിദഗ്ധർ ഇന്ന് സംഭവസ്ഥലം പരിശോധിക്കും. സ്ഫോടനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ച ഡേവിസിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

വൈകീട്ട് അഞ്ചു മണിയോടെ സ്ഫോടനമുണ്ടായത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രകമ്പനത്തിൽ നിരവധി വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നുവീണു. പടക്കം സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. സ്ഫോടനം ഉണ്ടായതിന്‍റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ