വയനാട്: നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കമുണ്ടെന്നത് സിപിഎമ്മിന്‍റെ പ്രചരണം മാത്രമാണെന്നും, പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിനായി ആരും പിണങ്ങില്ലെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയാവാൻ കോൺഗ്രസിൽ നിരവധി പേരുണ്ടെന്നത് അഭിമാനമാണ്. എൽഡിഎഫിലും എൻഡിഎയിലുമുള്ള പല പാർട്ടികളും യുഡിഎഫിലെത്തും. തെരഞ്ഞെടുപ്പിന് മുൻപ് വിസ്മയമുണ്ടാവുമെന്നും വയനാട്ടിൽ നടന്ന നേതൃ ക്യാംപിനിടെ സതീശൻ പ്രതികരിച്ചു.
എല്‍ഡിഎഫ് സർക്കാർ പരാജയപ്പെട്ടയിടത്ത് നമ്മൾ നടപ്പാക്കും. യുഡിഎഫ് അധികാരത്തിലെത്തി സർക്കാർ ഖജനാവ് നിറയ്ക്കും. ഇടത് സഹയാത്രികർ യുഡിഎഫിനൊപ്പമുണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.