Kerala

സംഘപരിവാർ-സിപിഎം ഇടനിലക്കാരനാണ് ബഹ്റ; തെളിവുകളുണ്ടെന്ന് സതീശൻ

ആർഎസ്എസ് വോട്ടുകൊണ്ട് ജയിച്ച ആളാണ് പിണറായി വിജയനെന്നും സതീശൻ വിമർശിച്ചു

കൊച്ചി: സംഘപരിവാറുമായുള്ള സിപിഎമ്മിന്‍റെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്നും അതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്മജയെ ബിജെപിയിൽ ചേർക്കാനുള്ള ഇടനിലക്കാരനായി ബെഹ്റ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശൻ ആരോപിച്ചു.

'വെറുതെ തൂണും ചാരിനിൽക്കുന്ന വ്യക്തിയെക്കുറിച്ച് ഞങ്ങൾ ആക്ഷേപം പറ‍യാറില്ല. ബഹ്റയുടെ പങ്കിനെക്കുറിച്ച് കൃത്യമായ തെളിവുണ്ട്. ഇതെല്ലാം പിണറായി വിജയന്‍റെ അറിവോടു കൂടിയാണ് നടപ്പിലാക്കിയത്'- സതീശൻ പറഞ്ഞു.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ് സിപിഎം എംഎൽഎയായിരുന്ന അൽഫോൻസ് കണ്ണന്താനം ബിജെപിയിൽ ചേർന്നത്. അന്ന് സിപിഎം നാണംകെട്ട പാർട്ടിയായിരുന്നോ? ആർഎസ്എസ് വോട്ടുകൊണ്ട് ജയിച്ച ആളാണ് പിണറായി വിജയനെന്നും സതീശൻ വിമർശിച്ചു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍