file image
ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ബുധനാഴ്ച തീരുമാനിച്ചിരുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അത് ഒരു ദിവസം കഴിഞ്ഞ് പ്രഖ്യാപിച്ചെന്നേയുള്ളൂ.തീരുമാനം എടുക്കാൻ വൈകിയില്ല. ആദ്യം പരാതി വന്നാപ്പോൾ സസ്പെന്‍റ് ചെയ്തു.
രണ്ടാമത് പരാതി വന്നപ്പോൾ നേതാക്കളുമായി ആലോചിച്ച് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയെന്നും സതീശൻ പറഞ്ഞു.
തന്‍റെ പാർട്ടി എടുത്ത തീരുമാനത്തിൽ അഭിമാനമുണ്ട്. എകെജി സെന്‍ററിൽ ഇതുപോലുളള ഒരുപാട് പരാതികൾ മാറാല പിടിച്ച് കിടപ്പുണ്ട്. ഇനിയെങ്കിലും പൊലീസിൽ ഏൽപ്പിക്കണം. മാതൃകപരമായ തീരുമാനമെടുക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.