വി.ഡി. സതീശൻ, പിണറായി വിജയൻ. 
Kerala

കർഷകരോട് കാണിക്കുന്നത് ക്രൂരമായ അവഗണന, നെല്ല് സംഭരണത്തിൽ സർക്കാർ പരാജയപ്പെട്ടു: വി.ഡി. സതീശൻ

ഇതുവരെ കാണാത്ത ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് കേരളം കടന്നു പോകുന്നത്.

തിരുവനന്തപുരം: കുട്ടനാട്ടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ച കർഷകർക്ക് പണം കൊടുക്കാന്‍ സാധിച്ചിട്ടില്ല. സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കയാണ്. കർഷകരോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതുവരെ കാണാത്ത ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് കേരളം കടന്നു പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതി അംഗീകരിക്കുമ്പോഴും മുഖ്യമന്ത്രി അംഗീകരിക്കാന്‍ കഴിയുന്നില്ല. ലക്ഷകോടിക്കണക്കിന് രൂപയുടെ കടത്തിലേക്കാണ് കേരളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. ഒരു പണവും കൊടുക്കാൻ സർക്കാരിനെക്കൊണ്ട് കഴിയുന്നില്ല. സാമൂഹ്യസുരക്ഷാ പെൻഷൻ നാലഞ്ചുമാസമായി കൊടുക്കാത്തതുകൊണ്ടാണ് വൃദ്ധവനിതകൾക്ക് ഭിക്ഷയെടുക്കേണ്ടി വന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

നികുതി പിരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജിഎസ്ടി ജീവനക്കാർ നികുതി പിരിക്കുന്നില്ല. നവകേരള സദസ്സ് സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചാരണ പരിപാടിയാണ്. നൂറുകണക്കിന് കോടി രൂപയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും നവകേരള സദസ്സിന്റെ ഭാഗമായി പിരിക്കാൻ പോകുന്നത്. ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തി തെരെഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ആദ്യ സർക്കാരാണ് ഇത്. കേന്ദ്ര സർക്കാറിൽ നിന്ന് പണം കിട്ടിയില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. ജിഎസ്ടി നഷ്ടപരിഹാരം ഏറ്റവും കൂടുതൽ കിട്ടിയ സംസ്ഥാനമാണ് കേരളം. ജനങ്ങളെ സർക്കാർ വിഡ്ഢികളാക്കരുതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി