വി.ഡി. സതീശൻ
തിരുവനന്തപുരം: സിപിഐയെ മുഖ‍്യമന്ത്രി വിദഗ്ദമായി പറ്റിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറുമോ ഇല്ലയോയെന്ന് പറയാൻ മുഖ‍്യമന്ത്രി ഭയക്കുന്നത് ആരെയാണെന്നു ചോദിച്ച സതീശൻ മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്നും കരാർ ഒപ്പിടുന്നതിനു മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപികരിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.
ഒപ്പിട്ടതിനു ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സിപിഐയേക്കാൾ ഇടതു മുന്നണിയിൽ സ്വാധീനം ബിജെപിക്കാണെന്ന് തെളിഞ്ഞെന്നും സതീശൻ പറഞ്ഞു.