വി.ഡി. സതീശൻ 
Kerala

'ദേശീയപാത നിർമാണത്തിൽ നടക്കുന്നത് വ‍്യാപക ക്രമക്കേട്'; പ്രതികരിച്ച് വി.ഡി. സതീശൻ

സംസ്ഥാന സർക്കാരും എൻഎച്ച്എഐയും തമ്മിൽ ഏകോപനമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു

തിരുവനന്തപുരം: മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു വീണ് അപകടമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയപാത നിർമാണത്തിൽ നടക്കുന്നത് വ‍്യാപക ക്രമക്കേടാണെന്നും ഇതിന്‍റെ ഉത്തരവാദിത്തം ആർക്കാണെന്നും അദ്ദേഹം ചോദിച്ചു. ഫ്ലക്സ് വച്ചവരാരും ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്നും സംസ്ഥാന സർക്കാരും എൻഎച്ച്എഐയും തമ്മിൽ ഏകോപനമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുമ്പായി ദേശീയപാതയുടെ നിർമാണ ജോലിക്കൾ തീർത്ത് സർക്കാരിന്‍റെ ക്രെഡിറ്റിലാണ് ഹൈവേ പണിതതെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം കൂരിയാട് സർവീസ് സ്റ്റേഷന് സമീപത്ത് വച്ച് ദേശീയപാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്. രണ്ടു വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും വീണതോടെ മൂന്നു കാറുകൾ പൂർണമായും തകർന്നിരുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍