Kerala

കമ്മീഷണർക്കുമേൽ സർക്കാർ സമ്മർദ്ദം ചെലുത്തുന്നു; വി ഡി സതീശൻ

കൊച്ചി: കരാറുകാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചൂട് കൂടിയതാണ് ബ്രഹ്മപുരം തീപിടുത്തത്തിന്‍റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ട്. കരാറുകാർക്കുവേണ്ടി കമ്മീഷണർക്കുമേൽ സർക്കാർ സമ്മർദ്ദം ചെലുത്തിയതുകൊണ്ടാണ് അനുകൂല റിപ്പോർട്ട് നേടിയതെന്നും സതീശൻ ആരോപിച്ചു.

തീപിടുത്തത്തിനു പിന്നിൽ സ്വാഭാവിക കാരണങ്ങളാണെന്നും അട്ടിമറി നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ ചീഫ് സെക്രട്ടറിക്ക് കൈമാറുന്നതിനായി ഡിജിപി അനിൽ കാന്തിന് ഇ മെയിൽ വഴി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ അട്ടിമറി നടന്നിട്ടുണ്ടോ എന്നതുറപ്പിക്കുന്നതിനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു