VD Satheesan, Opposition leader, Kerala file
Kerala

ഷമ പാവം കുട്ടി, അവര്‍ പറഞ്ഞത് സത്യമാണ്; വനിതാ പ്രതിനിധ്യം കൊടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ട്: സതീശൻ

''ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്ക് പ്രാതിനിധ്യം കുറവാണ്, അത് ഉറപ്പാക്കാനാവാത്തതിൽ വിഷമമുണ്ട്''

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എഐസിസി വക്താവ് ഷമ മുഹമ്മദ് നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷമ ഒരു പാവം കുട്ടിയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്ക് പ്രാതിനിധ്യം കുറവാണ്, അത് ഉറപ്പാക്കാനാവാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷമയുടെ വിമർശനം ശരിയാണ്, അർഹമായ വനിതാ പ്രാതിനിധ്യം നൽകാൻ സാധിച്ചില്ല. പക്ഷേ പ്രായോഗികമായി സിറ്റിങ് എംപിമാര്‍ മത്സരിച്ചു വന്ന സമയത്ത് അത് കൊടുക്കാന്‍ പറ്റിയില്ല. ആദ്യത്തെ രാജ്യസഭാ സീറ്റ് വന്നപ്പോള്‍ ഞങ്ങള്‍ വനിതയ്ക്കല്ലേ കൊടുത്തത്. ഇനി ഒരു അവസരം വരുമ്പോൾ അത് പരിഹരിക്കുമെന്നും നേതൃത്വത്തിലിരിക്കുന്നവർക്കും ഇക്കാര്യത്തിൽ കുറ്റബോധമുണ്ടെന്നും സതീശൻ പറഞ്ഞു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു