ഇഡി, വീണ വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ മകൾ വീണ വിജയൻ ഹവാല ഇടപാടുകൾ നടത്തിയതിന് തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായും ഇതിന്‍റെ തെളിവ് വീണയുടെ ഡയറിയിൽ നിന്നും ലഭിച്ചെന്നുമാണ് ഇഡി പറയുന്നത്.
വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയതായാണ് കണ്ടെത്തൽ. ഇതുകൂടാതെ ഇന്‍റർനെറ്റ് കോളുകൾക്ക് വേണ്ടി മറ്റൊരാളുടെ പേരിലുള്ള സിം സംഘടിപ്പിച്ചിരുന്നതായും ഇഡി സംശയിക്കുന്നു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് വീണയുടെ വീട്ടിലും സിഎംആർഎൽ പ്രൊമോട്ടർമാരുടെ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇക്കാര‍്യം വ‍്യക്തമായത്.