പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു

 
Kerala

പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു; 15 ബൈക്കുകൾ കത്തി നശിച്ചു

തിങ്കളാഴ്ച രാവിലയോടെയായിരുന്നു സംഭവം

Jisha P.O.

തിരുവനന്തപുരം: പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പിടിച്ച് ഇട്ടിരുന്ന വണ്ടികൾ കത്തി നശിച്ചു. തിങ്കളാഴ്ച രാവിലയോടെയായിരുന്നു സംഭവം. നാട്ടുകാരും പൊലീസുകാരും ചേർന്ന് തീ അണച്ചു.

പാങ്ങോട് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് വാഹനങ്ങൾ ഇട്ടിരുന്നത്. പൊലീസ് സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടെയാണ് വാഹനങ്ങൾ‌ തീപിടിച്ചത്.

15 ബൈക്കുകളും ഒരു ഓട്ടോയുടെ ഒരുഭാഗവും കത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടതും മോഷണവാഹനങ്ങളുമാണ് കത്തിയതിൽ കൂടുതലും.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍