.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിർണായക മൊഴി. പ്രതിക്കെതിരേ അമ്മ നൽകിയ മൊഴിയാണ് നിർണായകമായത്. തന്നെ ആക്രമിച്ചത് മകൻ തന്നെയാണെന്ന് അമ്മ സ്ഥിരീകരിച്ചു.
'ഉമ്മ എന്നോട് ക്ഷമിക്കണം എന്നു പറഞ്ഞ് ഷാൾ കൊണ്ട് കഴുത്തു ഞെരിച്ചു. പിന്നീട് ബോധം വന്നപ്പോൾ പൊലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടത്.'- അഫാന്‍റെ മാതാവ് ഷമി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ചൊവ്വാഴ്ചയാണ് ഷമി പൊലീസിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. കട്ടിലിൽ നിന്നും വീണ് പരുക്കേറ്റതാമെന്നായിരുന്നു ഷമിയുടെ ആദ്യ മൊഴി.
പിതൃ മാതാവ്, പിതൃ സഹേദരൻ, അവരുടെ ഭാര്യ, സഹോദരൻ, പെൺസുഹൃത്ത് എന്നിങ്ങനെ 5 പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. മാതാവ് ഷമിയേയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഗുരുതര പരുക്കുകളോടെ അവർ രക്ഷപെടുകയായിരുന്നു. നിലവിൽ മൂന്നാം ഘട്ട തെളിവെടുപ്പും പൂർത്തിയായി. ഇതോടെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.