.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: സംസ്ഥാനത്ത് മൂന്ന് എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് പരിശോധന. എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീട്ടിലാണ് എസ്പി എസ്. ശശിധരന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധയുടെ തുടര്‍ച്ചയായാണ് നടപടി.
ചെക്പോസ്റ്റുകളിൽ നടത്തിയ പരിശോധനയിൽ പാലക്കാട് നിന്നും ഒന്നര ലക്ഷത്തിലേറെ രൂപയുടെ കൈക്കൂലിപ്പണം പിടികൂടിയിരുന്നു. ഈദിവസം ജോലിയിലുണ്ടായിരുന്ന ഒരു എംവിഐ, മൂന്ന് എഎംവിഐമാര്‍, ഒരു ഓഫിസ് അസിസ്റ്റന്‍റ് എന്നിവരുടെ വീടുകളും ബന്ധുവീടുകളും കേന്ദ്രീകരിച്ചാണ് പരിശോധന.
കൈക്കൂലിപ്പണം പിടികൂടിയതില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതി ലഭിച്ചിരുന്നു. പണം പിടികൂടിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാട്ടി വിജിലന്‍സ് സര്‍ക്കാരിന് പ്രത്യേക റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.