Kerala

ജനറൽ ആശുപത്രിയിൽ ജീവനക്കാർക്കു നേരെ ആക്രമണം; ആലപ്പുഴ സ്വദേശി അറസ്റ്റിൽ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനിൽകുമാറാണ് ആശുപത്രിയിൽ സംഘർഷം ഉണ്ടാക്കിയത്. ഇന്നലെ രാത്രി11.30 ഓടെയായിരുന്നു സംഭവം.

വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ ഇയാൾ അസഭ്യവർഷം നടത്തി. അക്രമാസക്തനായ ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്ന് നിയന്ത്രണത്തിലാക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ 2 തമിഴ്നാട് സ്വദേശികളുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇയാൾ ഡോക്ടറെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തത്. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ ശേഷവും ഇയാൾ അക്രമാസക്തനാവുകയും തല ഭിത്തിയിലിടിച്ച് പരിക്കുണ്ടാക്കുകയും ചെയ്ത്.

ചികിത്സക്കായി വീണ്ടും ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴും അസഭ്യം വിളിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

മേയർ-ഡ്രൈവർ തർക്കം; ആര്യ രാജേന്ദ്രന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ