.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വിഷു, ഈസ്റ്റർ: അധിക സർവീസുകളുമായി റെയ്ൽവേ, കെഎസ്ആർടിസി
വിഷു, ഈസ്റ്റർ ഉത്സവ സീസണുകൾ പ്രമാണിച്ച് അധിക ട്രെയ്ൻ- ബസ് സർവീസുകൾ ആരംഭിച്ചു. മംഗളൂരു – തിരുവനന്തപുരം, ബെംഗളൂരു – തിരുവനന്തപുരം സെൻട്രൽ സ്‌പെഷൽ ട്രെയ്നുകളാണ് റെയ്ൽവേ പ്രഖ്യാപിച്ചത്. ശനിയാഴ്‌ചകളിൽ മംഗലാപുരത്ത് നിന്ന് വൈകിട്ട് പുറപ്പെട്ട് ഞായറാഴ്‌ച രാവിലെ തിരുവനന്തപുരം സെൻട്രലിൽ എത്തും, തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്‌ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്‌ച രാവിലെ മംഗലാപുരത്ത് എത്തും.
എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷ്യൽ ട്രെയ്നുകൾ 11, 18, 25, മെയ് – 2, 9, 16, 23, 30 എന്നീ തീയതികളിൽ രാത്രി 10 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്‌ക്ക് 2 മണിക്ക് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം. ഈ യാത്രയിൽ സ്ലീപ്പറിന് 450 രൂപയും എസി ത്രീ ടയറിന് 1,220 രൂപയുമാണ് നിരക്ക്.
കെഎസ്ആർടിസി സർവീസുകൾ ബുധനാഴ്ച (April 09) മുതൽ ആരംഭിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് നിലവിലുള്ള സർവീസുകൾക്ക് പുറമെ 22 വരെ പ്രത്യേക അധിക സർവീസുകൾ നടത്തും. കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും ബംഗളുരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ലഭ്യമാണ്.
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റുകൾ www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം - 0471 2323886,എറണാകുളം - 0484 2372033, കോഴിക്കോട് - 0495 2723796, കണ്ണൂർ - 0497 2707777 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.