.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: കേരളം കാത്തിരുന്ന ഭാഗ്യവാന്‍ ആലപ്പുഴയില്‍. വിഷു ബംപര്‍ ലോട്ടറി നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 12 കോടി ആലപ്പുഴയില്‍ അടിച്ചത്. VC 490987 എന്ന നമ്പറാണ് സമ്മാനത്തിനര്‍ഹമായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കൈതവന സ്വദേശി അനില്‍ കുമാറിന്‍റെ തൃകാര്‍ത്തിക ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്. ചില്ലറ വില്‍പ്പനക്കാരിയായ പഴയവീട് സ്വദേശി ജയയാണ് അനില്‍ കുമാറിന്‍റെ കൈയില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. ജയയുടെ കടയില്‍ നിന്നാണ് വിജയി ടിക്കറ്റ് സ്വന്തമാക്കിയത്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതെന്ന് ജയ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ല. കടയില്‍ നിന്ന് സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവരുണ്ട്. അവരില്‍ ആരെങ്കിലും ആയിരിക്കാം എടുത്തതെന്നും അവര്‍ പറഞ്ഞു.
രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം നറുക്കെടുപ്പില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പങ്കെടുത്തില്ല. 10 കോടിയുടെ മണ്‍സൂണ്‍ ബംപറും ഇതോടൊപ്പം പുറത്തിറക്കി.
വിഷു ബംപറിന്‍റെ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 300 രൂപയായിരുന്നു ടിക്കറ്റ് വില. വിഎ, വിബി, വിസി, വിഡി, വിഇ, വിജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് വിറ്റത്. ഇന്നലെ പുറത്തിറക്കിയ മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റിനു 250 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേര്‍ക്കും നല്‍കും. ജൂലൈ 31നാണ് നറുക്കെടുപ്പ്.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ഇങ്ങനെ:
ഒന്നാം സമ്മാനം [12 കോടി]
V C 490987
സമാശ്വാസ സമ്മാനം [1,00,000]
രണ്ടാം സമ്മാനം [1 Crore]
VA 205272
VB 429992
VC 523085
VD 154182
VE 565485
VG 654490
മൂന്നാം സമ്മാനം [10 Lakhs]
VA 160472
VB 125395
VC 736469
VD 367949
VE 171235
VG 553837
VA 444237
VB 504534
നാലാം സമ്മാനം [5 Lakh]
അഞ്ചാം സമ്മാനം [5,000]
ആറാം സമ്മാനം [2,000]
ഏഴാം സമ്മാനം [1,000]
എട്ടാം സമ്മാനം [500]
ഒൻപതാം സമ്മാനം [300]
തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതൽ ആണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം.